സുൽത്താൻ ബത്തേരി: താമരശ്ശേരി ചുരം ബാന്റ്, ആൽമരം ടീം, വേടൻ എന്നിവരുടെ സൂപ്പർഹിറ്റ് പ്രകടനങ്ങൾക്ക് ശേഷം വയനാടിന്റെ കലാപ്രേമികൾക്ക് ആവേശമായി ‘യെസ് ഭാരത്’ വീണ്ടും ഒരു മെഗാ ലൈവ് സ്റ്റേജ് ഷോ ഒരുക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സുൽത്താൻ ബത്തേരിയിലെ യെസ് ഭാരത് ഷോറൂമിന്റെ വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിൽ ലൈവ് സ്റ്റേജ് പ്രോഗ്രാം അരങ്ങേറും.
സംഗീതത്തിന്റെയും പുത്തൻ താളവുമായി സോഷ്യൽ മീഡിയയിൽ തരംഗമായ ഹനാൻ ഷായുടെ ഫുൾ ടീം ആദ്യമായി വയനാട്ടിൽ എത്തുന്നു എന്ന പ്രത്യേകത ഈ പരിപാടിക്കുണ്ട്. ബത്തേരിയെ സംഗീതസാഗരത്തിലാഴ്ത്തി ഒരു അവിസ്മരണീയ പ്രകടനം കാഴ്ചവെക്കാൻ അവർ ഒരുങ്ങി കഴിഞ്ഞു.
‘യെസ് ഭാരതിന്റെ’ ഏറ്റവും പുതിയ സംരംഭമായ ‘ഗ്രാൻഡ് വെഡ്ഡിങ് ഫ്ലോറിൻ്റെ’ ഗംഭീര ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഈ ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
ജനങ്ങളോടുള്ള യെസ് ഭാരതിന്റെ സ്നേഹസമ്മാനമാണിത്.
യെസ് ഭാരത് ഇതിനുമുൻപ് നടത്തിയ എല്ലാ പരിപാടികളെയും വയനാട്ടുകാർ വലിയ ആഘോഷമാക്കിയിരുന്നു. ഈ സ്നേഹത്തിന് നന്ദി സൂചകമായി, മാനേജ്‌മന്റ് ഈ മെഗാ പ്രോഗ്രാമിന് തികച്ചും സൗജന്യ പ്രവേശനം ഒരുക്കിയിട്ടുണ്ട്.ഈ പ്രോഗ്രാമിന്റെ വീഡിയോ പ്രൊഡക്ഷൻ നിർവഹിക്കുന്നത് ഫാസ്റ്റ് ലൈവ് മീഡിയയാണ്.
അവസരം പാഴാക്കരുത്! നാളെ വൈകുന്നേരം 5 മണിക്ക് ബത്തേരിയിൽ സംഗീതത്തിന്റെ ഈ മാസ്മരിക രാവിൽ പങ്കുചേരുക!

ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാം
സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായത്. മെഡിക്കല്‍ കോളേജുകളിലെ 19 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ലാ – ജനറല്‍ ആശുപത്രികള്‍, 87 താലൂക്ക് ആശുപത്രികള്‍, 77 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 554 കുടുംബാരോഗ്യ







