2022ൽ കേരളത്തിലെ റോഡുകളിൽ പൊലിഞ്ഞത് 3,829 ജീവനുകൾ ; കെഎസ്ആർടിസി മാത്രം വരുത്തിവെച്ചത് 329 അപകടങ്ങൾ

2022ല്‍ സംസ്ഥാനത്തെ റോഡുകളിലുണ്ടായത് 45,091 അപകടങ്ങള്‍. 3,829 പേർക്ക് ജീവൻ നഷ്ടമായി. 329 അപകടങ്ങളാണ് കെഎസ്ആർടിസി ബസ്സുകൾ മൂലം മാത്രമുണ്ടായത്. ഈ അപകടങ്ങളിൽ 60 പേർ മരിച്ചു. 160 ഓളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

മറ്റ് സർക്കാർ വാഹനങ്ങൾ തട്ടി 24 റോഡപകടങ്ങളാണ് സംസ്ഥാനത്ത്‌ റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. 2022ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളിൽ 9,959 എണ്ണം ദേശീയപാതകളിലാണ് സംഭവിച്ചത്. മറ്റ് റോഡുകളിൽ 21,316 അപകടങ്ങളുണ്ടായി. കഴിഞ്ഞ ആറു വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം റോഡ് അപകടങ്ങളാണ് സംസ്ഥാനത്തെ റോഡുകളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല്‍ അപകടങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമായിട്ടില്ല.

റോഡുകളുടെ ശോചനീയാവസ്ഥയും അശ്രദ്ധയും അമിത വേഗതയിലുള്ള ഡ്രൈവിങ്ങും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

184 മരണങ്ങള്‍ക്കിടയാക്കിയ 1,552 അപകടങ്ങളാണ് 2021ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടായത് മലപ്പുറം ജില്ലയിലാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ . 2020ലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് മലപ്പുറത്താണ്. 2021ൽ എറണാകുളം ജില്ലയായിരുന്നു വാഹനാപകടങ്ങളിൽ രണ്ടാം സ്ഥാനത്ത്.

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

രാത്രി മുഴുവൻ എസി ഇടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

ഇന്ന് ഒട്ടുമിക്ക വീടുകളിലും എസി ഉണ്ട്. ചിലർക്ക് എസി ഇല്ലെങ്കിൽ ഉറക്കം പോലും വരില്ല. വേനൽക്കാലങ്ങളിൽ എസി ഉപയോഗിക്കുന്നത് ചൂടിനെ കുറയ്ക്കും. എന്നാൽ എപ്പോഴും എസി ഉപയോഗിക്കുന്നത് നല്ലതാണോ? രാത്രിയിൽ ഉറങ്ങുമ്പോൾ മുഴുവൻ സമയവും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 10 വര്‍ഷം വീഴ്ച വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് പിഴ സഹിതം അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഡിസംബര്‍ 10 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിലെത്തി

ലഹരിക്കെതിരെ നെറ്റ്ബോൾ ചലഞ്ചുമായി പനമരം കുട്ടി പോലീസ്.

പനമരം:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടിനെറ്റ്ബോൾ ചലഞ്ചുമായിമായി പനമരത്തെ കുട്ടി പോലീസ് .പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചലഞ്ച് സ്പോർട്സ് കൗൺസിൽ

ഷീ കെയര്‍ : വനിതാ വളണ്ടിയർമാര്‍ക്കുള്ള ദശദിന പരിശിലനം തുടങ്ങി.

കല്‍പ്പറ്റ: എം എസ് എസ് ലേഡീസ് വിംഗ് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷി കെയര്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കുള്ള ദശ ദിന പരിശീലനം തുടങ്ങി. രജിസ്റ്റര്‍ ചെയ്ത 50 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.