മറ്റൊരു പോര്‍ച്ചുഗല്‍ താരത്തെക്കൂടി അല്‍ നസ്റിലെത്തിക്കാന്‍ റൊണാള്‍ഡോ

റിയാദ്: സൗദി ക്ലബ്ബായ അല്‍ നസ്റുമായി റെക്കോര്‍ഡ് തുകക്ക് രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടതിന് പിന്നാലെ മറ്റൊരു പോര്‍ച്ചുഗല്‍ താരത്തെക്കൂടി അല്‍ നസ്റിലെത്തിക്കാനൊരുങ്ങി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ടീമിലെ റോണോയുടെ അടുത്ത സുഹൃത്ത് കൂടിയായ പെപ്പെയെ ആണ് റൊണാള്‍ഡോ അല്‍ നസ്റിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

അല്‍ നസ്റുമായി കരാറിലേര്‍പ്പെടുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയില്‍ തന്നെ പെപ്പെയുടെ പേര് റൊണാള്‍ഡോ മുന്നോട്ടുവെച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ സെന്‍റര്‍ ബാക്കായി കളിക്കുകയാണ് 39കാരനായ പെപ്പെ. അദ്ദേഹം ആഗ്രഹിക്കുന്ന കാലത്തോളം ക്ലബ്ബില്‍ തുടരാമെന്ന് പോര്‍ട്ടോ പ്രസിഡന്‍റ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് പെപ്പെയെ അല്‍ നസ്റിലെത്തിക്കാന്‍ റൊണാള്‍ഡോ ശ്രമിക്കുന്നത്.
റയല്‍ മാഡ്രിഡിലും പോര്‍ച്ചുഗല്‍ ടീമിലും വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ചിട്ടുള്ള പെപ്പെയും റൊണാള്‍ഡോയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഖത്തര്‍ ലോകകപ്പില്‍ റൊണാള്‍ഡോയുടെ അഭാവത്തില്‍ പോര്‍ച്ചുഗല്‍ നായകനായി ഇറങ്ങിയ പെപ്പെ, പകരക്കാരനായി റൊണാള്‍ഡോ ഗ്രൗണ്ടില്‍ ഇറങ്ങിയ ഉടന്‍ ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് റൊണാള്‍ഡോയെ ധരിപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നത് കൂടിയായി ഇത്. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഗോളടിച്ച പെപ്പെ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഗോളടിക്കുന്ന പ്രായം കൂടിയ കളിക്കാരിലൊരാളായപ്പോള്‍ സൈഡ് ബെഞ്ചിലിരുന്ന് ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും റൊണാള്‍ഡോ ആയിരുന്നു.

അടുത്ത മാസം 40 വയസ് തികയുന്ന പെപ്പെ ഇപ്പോഴും മികച്ച കായിക്ഷമത നിലനിര്‍ത്തുന്ന കളിക്കാരനാണ്. ലോകകപ്പില്‍ പോര്‍ച്ചുഗലിനായി പുറത്തെടുത്ത പ്രകടനത്തിലൂടെ അദ്ദേഹം അതിന് അടിവരയിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ നിര്‍ദേശത്തില്‍ അല്‍ നസ്റിനും താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ പി എസ് ജി താരം സെര്‍ജിയോ റാമോസിനെയും 2024ല്‍ ലൂക്ക മോഡ്രിച്ചിനെയും ക്ലബ്ബിലെത്തിക്കാനും അല്‍ നസ്ര്‍ നീക്കം നടത്തുന്നുണ്ട്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.