തരിയോട് പഞ്ചായത്തിലെ മണ്ണ് മാഫിയയുടെ ഗുണ്ടാ ആക്രമണത്തിനെതിരെ കാവുംമന്ദത്ത് എച്ച്.എസ് പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.തരിയോട് പത്താംമൈൽ പ്രദേശത്തെ മണ്ണെടുപ്പിനെ തുടർന്ന് നടന്ന സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേർ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.കഴിഞ്ഞദിവസം രാത്രി നടന്ന സംഘർഷത്തിൽ റിയാസ് കണ്ടോത്ത്,രാജേഷ് മടത്തുവയൽ എന്നിവർക്കാണ് പരിക്കേറ്റത്.സംഭവത്തിൽ പടിഞ്ഞാറത്തറ പോലീസ് കേസെടുത്തിട്ടുണ്ട്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







