ലോകത്തിലെ ഏറ്റവും വലിയ ചേമ്പില: ഗിന്നസ് റെക്കോർഡ് നേടി പത്തനംതിട്ടക്കാരൻ റെജി ജോസഫ്; വിശദാംശങ്ങൾ വായിക്കാം.

പത്തനംതിട്ട: കാര്‍ഷിക മേഖലയില്‍ കേരളത്തിന് ആദ്യ ഗിന്നസ് റെക്കോഡ്. പത്തനംതിട്ട റാന്നി സ്വദേശിയായ റെജി ജോസഫാണ് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ കാര്‍ഷിക കേരളത്തിന്റെ പേരും എഴുതി ചേര്‍ത്തിരിക്കുന്നത്. ഏറ്റവും വലിയ ചേമ്ബില സ്വന്തമായി ഉദ്പാദിപ്പിച്ചതിനാണ് റെജി ജോസഫിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. 114 സെന്റിമീറ്റര്‍ നീളവും 94 സെന്റീമീറ്റര്‍ വീതിയുമുള്ള ചേമ്ബിന്റെ ഇയാണ് ഇദ്ദേഹത്തെ ഗിന്നസ് റെക്കോഡിന് അര്‍ഹനാക്കിയത്. ദി ലാര്‍ജസ്റ്റ് ടാരോ ലീഫ് കാറ്റഗറിയിലാണ് റെക്കോഡ്.

ഒറീസ്സക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റെജി ജോസഫ് മറികടന്നത്. അഞ്ചുവര്‍ഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫിന് ജയറാം റാണയുടെ റെക്കോഡ് മറികടക്കാന്‍ സാധിച്ചത്. കാര്‍ഷിക മേഖലയില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സര്‍ട്ടിഫിക്കറ്റാണ് ഇതെന്ന് ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സി (ആഗ്രഹ്)ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍, സംസ്ഥാന സെക്രട്ടറി ഡോ. ഗിന്നസ് സുനില്‍ ജോസഫ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

2013 ല്‍ ഉയരം കൂടിയ ചേമ്ബും, 2014 ല്‍ ഉയരം കൂടിയ വെണ്ടക്കായും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും, 5 കിലോ തൂക്കം വരുന്ന കിഴങ്ങും, ഒരു മൂട്ടില്‍ നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്ബില്‍ ഉല്‍പ്പാദിപ്പിച്ചതിന് യൂ. ആര്‍ .എഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു. 2021 ല്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്നും പ്ലാന്റ് ജിംനോം സെവിയര്‍ ഫാമാര്‍ റെക്കൊഗ്നേഷന്‍ അവാര്‍ഡും, 2022 ല്‍ പുസ കൃഷി വിഗ്വന്‍ മേളയില്‍ ഇനോവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡും റെജി ജോസഫിന് ലഭിച്ചിട്ടുണ്ട്.

ചെറുപ്പകാലം മുതല്‍ കൃഷിയിലുള്ള താല്പര്യവും അതില്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുമാണ് ഗിന്നസിലേക്ക് എത്തിച്ചതെന്ന് റെജി ജോസഫ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചേമ്ബിന്‍റെ ഇലകള്‍ റാന്നി തോമസ് കോളജ്, ചങ്ങനാശേശരി എസ്‌ബി കോളജ് എന്നിവിടങ്ങങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടന്നും റെജി പറഞ്ഞു. റാന്നി കടക്കേത്ത് വീട്ടില്‍ പരേതരായ കെ യു ജോസഫ്, ഏലിയാമ്മ ജോസഫ് ദമ്ബതികളുടെ മകനാണ് റെജി ജോസഫ്. ഭാര്യ സുനി റെജി. മക്കള്‍ എല്‍ഡാ റെജി, എമില്‍ഡാ റെജി. വാര്‍ത്ത സമ്മേളനത്തില്‍ ആഗ്രഹ് സംസ്ഥാന കോര്‍ഡിനേറ്റര്‍ അശ്വിന്‍ വാഴുവേലില്‍, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ടെക്നോളജിയിലെ ഡോ. റിന്‍സി എന്നിവര്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.