സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്ന സീരിയൽ കില്ലർ: ആശങ്കയിൽ ഉത്തർപ്രദേശ്; സംശയം നിഴലിലുള്ള ആളുടെ ചിത്രങ്ങൾ പുറത്തുവിട്ടു

ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ നാടിനെ വിറപ്പിച്ച്‌ സീരിയല്‍ കില്ലര്‍. കൊലയാളി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. ഒളിവില്‍പ്പോയ കൊലയാളിയെ കണ്ടെത്തുന്നതിനായി ബരാബങ്കി പൊലീസിെന്‍റ ആറ് സംഘങ്ങളാണിപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. സംശയിക്കുന്നയാളുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

പ്രായമായ സ്ത്രീകളെയാണ് കൊലയാളി ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ ആറിന് അയോധ്യയിലെ ഖുഷേതി ഗ്രാമത്തില്‍ ആദ്യ മൃതദേഹം കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 17 ന് ബാരാബങ്കിയില്‍ രണ്ടാമത്തെ മൃതദേഹം കണ്ടെത്തി.ഡിസംബര്‍ 29 ന് തഥാര്‍ഹ ഗ്രാമത്തില്‍ മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്ത് പോയ സ്ത്രീയെ കാണാതാവുകയായിരുന്നു. അടുത്ത ദിവസമാണ് വസ്ത്രങ്ങളില്ലാതെ മൃതദേഹം കണ്ടെത്തിയത്.

മരിച്ച സ്ത്രീകളെല്ലാം 50 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരെയെല്ലാം ബലാല്‍സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാം സനേഹി ഘട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ജാഗ്രതയിലാണ്. ബരാബങ്കി പൊലീസിെന്‍റ ആറ് ടീമുകള്‍ നിലവില്‍ കൊലയാളിയെ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.