വൈത്തിരി: അവധിക്ക് ശേഷം അമേരിക്കയിലേക്കുള്ള ഒരു കുടുംബത്തിന്റെ മടക്കയാത്രയിൽ സുപ്രധാന രേഖകളുള്ള നഷ്ടപ്പെട്ട പേഴ്‌സ് വഴിയിൽ നിന്ന് ലഭിച്ചത് വൈത്തിരി പോലീസ് സ്റ്റേഷൻ വഴി തിരിച്ചേല്പിച്ച് ഓട്ടോ ഡ്രൈവർ കുന്നമ്പറ്റ എയ്ഞ്ചൽ ഹൗസ് വീട്ടിൽ ജോയ് മാതൃകയായി. KL 12 J 1835 എന്ന ടാക്സി ഓട്ടോ ഓടിക്കുന്ന വ്യക്തിയാണ് ജോയ്. ഹെഡ് കോൺസ്റ്റബിൾ ഹംസ, പോലീസ് ഓഫീസർ ഷംനാസ് എന്നിവരുടെ സാന്നിധ്യത്തിൽ പേഴ്‌സ് കൈമാറി. കോടഞ്ചേരി സ്വദേശി തുരുത്തേൽ ജോഷി വർഗീസിന്റേതായിരുന്നു നഷ്ടപ്പെട്ട രേഖകളുള്ള പേഴ്‌സ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







