പേരിയ: പേരിയ ചുരത്തിൽ രണ്ടാം വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. കർണാടകയിൽ നിന്നും പെയിന്റുമായി കണ്ണൂർ ഭാഗത്തേക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം. അപകടത്തിൽ ലോറി ഡ്രൈവർ കർണാടക സ്വദേശി ബസുരാജ് (30), സഹായി ചന്ദ്ര (27) എന്നിവർക്ക് പരിക്കേറ്റു. ഇരുവരേയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചു. ഇതിൽ ബസുരാജിന്റെ പരിക്ക് ഗുരുതരമാണ്. ലോറിയുടെ ക്വാബിനുള്ളിൽ കുടുങ്ങിയ ബസുരാജിനെ പേരാവൂർ, ഇരിട്ടി ഫയ ർഫോഴ്സ് യൂണിറ്റ് അംഗങ്ങളും,പോലീസും, പേരിയ റെസ്ക്യു ടീമും,ജാഗ്രത സമിതിയും ചേർന്ന് നാല് മണിക്കൂറോളം പരിശ്രമി ച്ചാണ് രക്ഷിച്ചത്. താഴേക്ക് മറിഞ്ഞ ലോറി മരത്തിൽ കുടുങ്ങി താഴ്ചയിലേക്ക് പോകാതെയിരുന്നത് മൂലം വലിയ അപകടം ഒഴിവായി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







