സാന്ത്വന പരിചരണം : വയനാട്ടിൽ ജനുവരി 12 മുതൽ പാലിയേറ്റീവ് ദിനാചരണം

കൽപ്പറ്റ: സാന്ത്വന പരിചരണത്തിൻ്റെ ഭാഗമായി വയനാട്ടിൽ ജനുവരി 12 മുതൽ പാലിയേറ്റീവ് ദിനാചരണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ ഉയരുന്ന ആയുർദൈർഘ്യവും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ദീർഘകാല രോഗങ്ങളുടെയും, മാറാരോഗങ്ങങ്ങളുടെയും, വാർദ്ധക്യസംബന്ധമായ ബുദ്ധിമുട്ടുകളുടെയും തോത് ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുക എന്നതാണ് കേരളത്തിലെ ആരോഗ്യ രംഗം ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തിലാണ് സർക്കാർ മേഖലയിൽ പാലിയേറ്റിവ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ കേന്ദ്രികരിച്ച്‌ പ്രൈമറി പാലിയേറ്റീവ് പരിചരണ സംവിധാനം നടത്തി വരുന്നു. വീടുകളിൽ പോയിട്ടുള്ള പരിചരണം, മരുന്നുകൾ നൽകുക ,പരിചരണ സാമഗ്രികൾ, സാമൂഹ്യ പിന്തുണ ബോധവത്കരണ പരിശീലന പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രൈമറി യൂണിറ്റുകൾ വഴി നടത്തി വരുന്നു.കമ്മ്യൂണിറ്റി ഹെൽത്ത് സെന്റര് (CHC ) പ്രധാനപ്പെട്ട ആശുപത്രികൾ (DH ,THQH’s, GH ) എന്നീ തലത്തിൽ സെക്കൻണ്ടറി പാലിയേറ്റീവ് യൂണിറ്റുകൾ (special palliative unit ) നടത്തി വരുന്നു. പ്രൈമറി യൂണിറ്റുകളിൽ നിന്നും റഫർ ചെയ്യുന്ന വിദഗ്‌ധ പരിചരണം ആവശ്യമുള്ളവർക്കാണ് സെക്കൻണ്ടറി യൂണിറ്റുകൾ വഴി പരിചരണം നൽകിവരുന്നത്. ഹോം കെയർ, കിടത്തിച്ചികിത്സ, ഒ.പി. സേവനം എന്നിവ സെക്കൻണ്ടറി യൂണിറ്റുകൾ വഴി രോഗികൾക്ക് ലഭ്യമാക്കുന്നുഇതോടൊപ്പം എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെ ൻ്റെറിലും ഫിസിയോതെറാപ്പിസ്റ്റിൻ്റെ സേവനം വീടുകളിൽ പോയി പരിചരണം നൽകുന്നതിലും ഒ.പി. (ഫിസിയോതെറാപ്പി ) ഐ.പി. എന്നിവയിലും ലഭിക്കുന്നു. എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റെറിലും ഫിസിയോതെറാപ്പി യൂണിറ്റുകൾ ഈ രീതിയിൽ പ്രവർത്തിച്ചു വരുന്നു. ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഈ പ്രവർത്തനത്തിൽ എടുത്തു പറയേണ്ടതാണ്.

പാലിയേറ്റിവ് ദിനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ 12 ന് കൊളോസ്റ്റമി രോഗികൾക്കാവശ്യമായ ക്ലാസ് നൽകും. ലിംഫഡിമ രോഗികൾക്കാവശ്യമായ പരിശീലനം 14 ന് നടത്തുന്നതാണ്. ജനുവരി 16 ന് പാലിയേറ്റിവ് ദിനാചരണത്തിൻ്റെ ഭാഗമായി ബത്തേരിയിൽ വെച്ച് വീൽച്ചെയറിൽ ഇരിക്കുന്ന രോഗികളുടെ സംഗമവും ക്ലാസും നടത്തുമെന്നും ഇവർ അറിയിച്ചു.

നിലവിൽ 9827 പേർക്ക് പാലിയേറ്റിവ് കെയർ പരിചരണം ലഭിക്കുന്നുണ്ട് .ഇവരിൽ
ക്യാൻസർ – 3146
ഡയാലിസിസ് – 536
അവയവം മാറ്റിവെച്ചവർ – 134
അരയ്ക്കു താഴെ കിടപ്പിലായവർ – 256
പക്ഷാഘാതം വന്നവർ – 2100
എന്നിങ്ങനെയാണ് പരിചരണം നൽകി വരുന്നത്.

ഡോ. വി കെ രാജീവൻ (ഡി എം ഒ എച്ച് വയനാട് ),ഡോ സമീഹ സൈതലവി (ഡി പി എം),
ഡോ. പ്രിയ സേനൻ (ഡെ. ഡി എം ഒ ),
ഹംസ ഇസ്മാലി (ജില്ലാ മാസ്സ് മീഡിയ ഓഫീസർ )
, സ്മിത പി (പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ),
ഗഫൂർ താനേരി (വയനാട് ഇനീഷിയേറ്റിവ് ഇൻ പാലിയേറ്റീവ് ),
ഹസൈനാർ പി (പാലിയേറ്റിവ് വളന്റിയേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി വയനാട് )
എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.