വൈത്തിരി : വയനാടൻ ജനതയുടെ യാത്രാദുരിതത്തിന് ചുരത്തിന് ബദൽ റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്ന്
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ വൈത്തിരി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.
വൈത്തിരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡണ്ട് പ്രജീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മേരി ജോസഫ് റിപ്പോർട്ടും യൂണിറ്റിന്റെ ട്രഷറർ പുഷ്പവല്ലി കെ.ബി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു .ജില്ലാ ട്രഷറർ യു കെ പ്രഭാകരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് സംഘടന റിപ്പോർട്ട് മെർലി വിജയൻ അവതരിപ്പിച്ചു.ജില്ലാ ജോയിൻ സെക്രട്ടറി സുരേഷ് ബാബു വൈസ് പ്രസിഡണ്ട് ശിവകുമാർ ജില്ലാ കമ്മിറ്റിയംഗം ഷബീർ അലി എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







