പനമരം: നീർവാരം മണിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളും കുരിശിൻ തൊട്ടിയുടെ കൂദാശയും 15,16 തിയ്യതികളിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും. ഞായറാഴ്ച വി.കുർബ്ബാനനന്തരം വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട് കൊടി ഉയർത്തും.തുടർന്ന് ഭക്തസംഘടനകളുടെ വാർഷികം. വൈകുന്നേരം 5.30ന് കിഴക്കേ കുരിശിങ്കൽ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം, 6 മണിക്ക് പുതുതായി നിർമ്മിച്ച കുരിശിൻ തൊട്ടിയുടെ കൂദാശ അഭി. മെത്രാപ്പോലീത്ത നിർവ്വഹിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, ആശീർവാദം, നേർച്ച,ലേലം എന്നിവ നടക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







