പനമരം: പനമരം പരക്കുനി പുഴയിൽ മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. പനമരം പരക്കുനി കോളനിയില സരിത (40) ക്കാണ് പരിക്കേറ്റത്. സരിതയും സഹോദരിയും കൂടെ ഉച്ചക്ക് 12.30 ഓടെ തുണിയാലക്കാൻ പുഴയിൽ പോയപ്പോൾ ആയിരുന്നു സംഭവം. വെള്ളത്തിനടിയിൽ നിന്നും മുതല പെട്ടന്ന് ഉയർന്ന് വന്ന് കൈക്ക് കടി ക്കുകയായിരുന്നുവെന്നും,പെട്ടന്ന് കൈ കുടഞ്ഞതിനാൽ കൂടുതൽ പരിക്ക് പറ്റിയില്ലെന്നും സരിത പറഞ്ഞു. മുതല വാല് കൊണ്ട് കൈക്ക് അടിക്കുകയും ചെയ്തതായി ഇവർ പറയുന്നു. തുടർന്ന് സരിതയെ പനമരം സിഎച്ച്സി യിൽ പ്രവേശിപ്പിച്ചു. ആദ്യമായാണ് പനമരം പുഴ യിൽ മുതലയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







