കടുവാ ആക്രമണത്തിൽ മരണം; പന്തം കൊളുത്തി പ്രകടനവുമായി കെ.സി.വൈ.എം

മാനന്തവാടി : ജനവാസ മേഖലയായ പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ തോമസ് (സാലു ) കൊല്ലപ്പെട്ട സംഭവത്തോടുള്ള വനം വകുപ്പിൻ്റെ തികഞ്ഞ അനാസ്ഥയിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. വയനാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികളും, പ്രസ്ഥാനങ്ങളും ജനപക്ഷത്ത് നിന്ന് ഇക്കാര്യങ്ങളിൽ ഇടപെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണം എന്ന് രൂപതാ സമിതി ആവശ്യപ്പെട്ടു. മുൻ രൂപത പ്രസിഡൻ്റ് സജിൻ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. കല്ലോടി മേഖല പ്രസിഡൻ്റ് ലിബിൻ മേപ്പുറത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ അഖിൽ ജോസ് വാഴച്ചാലിൽ, ട്രഷറർ ബിബിൻ പിലാപള്ളി, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, രൂപതാ സിൻഡിക്കേറ്റ് അംഗം അഷ്ജാൻ, മാനന്തവാടി മേഖലാ പ്രസിഡൻറ് ലിബിൻ, ദ്വാരക മേഖല പ്രസിഡൻറ് അജയ്, പയ്യമ്പള്ളി മേഖല വൈസ് പ്രസിഡൻറ് നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ മേഖലകളിലെ യുവജന നേതാക്കളും, വൈദികരുമടക്കം അൻപതിലേറെ പേർ പ്രതിഷേധ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.