പിണങ്ങോട്: വിവിധ കാരണങ്ങൾ കൊണ്ട് ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയവർ, തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ അടക്കമുള്ളവരെ ഗൃഹാന്തരീക്ഷത്തിൽ സംരക്ഷിച്ചുവരുന്ന പീസ് വില്ലേജിൽ സേവന തൽപരരായ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് പീസ് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 14ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഷീ മീറ്റ് എന്ന പേരിൽ വനിത സംഗമം സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് ഷമീം പാറക്കണ്ടി, സെക്രട്ടറി സലീം ബാവ എന്നിവർ അറിയിച്ചു. വിവിധ മേഖലകളിൽ പ്രശസ്തരായ വനിതകളും ജനപ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തികളും പങ്കാളികളാവും. പരിപാടിയുടെ ഭാഗമായി പീസ് വില്ലേജ് കുടുംബാംഗങ്ങളെ സന്ദർശിക്കൽ, വനിതാ കൂട്ടായ്മ രൂപീകരണം, വളണ്ടിയർ സേന രൂപീകരണം തുടങ്ങിയവയും നടക്കും. താല്പര്യമുള്ള എല്ലാ വനിതകൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9048016432, 9746768388, 9446343933.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







