മാനന്തവാടി: പുതുശ്ശേരിയിൽ ഇന്ന് (ജനുവരി 12) രാവിലെ വീടിന് സമീപം വച്ച് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തോമസ് (സാലു 50) മരണപ്പെട്ടത് തികച്ചും വേദനാജനകമാണ് കെ.സി.വൈ.എം കല്ലോടി മേഖല. കടുവയുടെ ഇറക്കവും ആക്രമണങ്ങളും ഈ പ്രദേശത്തെ ഭീതിയിൽ ആഴ്ത്തുകയാണ്. ജോലിക്ക് പോകുന്നവരും, സ്കൂളുകളിൽ പോയി വരുന്നവരുമായി ഒട്ടനവധി ജനങ്ങളുള്ള ഈ പ്രദേശത്തുനിന്നും വീണ്ടും ഒരു മനുഷ്യജീവൻ കൂടി കടുവയ്ക്ക് ഭോജനമായി മാറാതിരിക്കാൻ, ഒരു ജീവൻ മരണത്തിലേക്ക് പറഞ്ഞ് വിട്ട നരബോജിയായ കടുവയെ വെടിവച്ച് കൊല്ലണമെന്ന് കെ.സി.വൈ.എം കല്ലോടി മേഖല പ്രസിഡന്റ് ലിബിൻ മേപ്പുറത്ത് ആവശ്യപ്പെട്ടു. കെണി വച്ചും കൂട് സ്ഥാപിച്ചും കടുവയെ പിടിച്ച്, അടുത്ത സ്ഥലത്ത് ഇറക്കി വിടുന്ന സർക്കാർ നടപടി വീണ്ടും നരബോജികളായ കടുവകളെ വളർത്തുന്നത്തിനാണെന്നും, ഈ പ്രക്രിയ തുടരുകയാണെങ്കിൽ കഠിനമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആഹ്വാനം ചെയ്തു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







