ഹെല്‍ത്തി ലൈഫ് ക്യാമ്പയിന് തുടക്കമായി

നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടത്തുന്ന ഹെല്‍ത്തി ലൈഫ് ക്യാമ്പയിന് പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വിവിധ മിഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാലയമാണ് പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാ കിരണം പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനുള്ള സന്ദേശങ്ങള്‍ കുട്ടികളില്‍ എത്തിക്കുക അതിനനുസൃതമായി ജീവിതശൈലി മാറ്റിയെടുക്കുകയുമാണ് ആര്‍ദ്ര വിദ്യാലയം ഹെല്‍ത്തി ലൈഫ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വിവിധ വ്യായാമ മുറകള്‍, പുകയില ഉത്പ്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നുള്ള വിമുക്തി, ശുചിത്വ ശീലങ്ങളും മാലിന്യ നിര്‍മ്മാര്‍ജനവും ക്യാമ്പയിന്റെ ലക്ഷ്യങ്ങളാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ജീവിത ശൈലീ രോഗങ്ങള്‍ കണ്ടെത്തുക, ആരോഗ്യ ബോധവല്‍ക്കരണം നല്‍കുക എന്നിവ വഴി ശാരീരികവും മാനസികവുമായ നല്ല പഠന അന്തരീക്ഷം സൃഷ്ടിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി പരിശോധന ക്യാമ്പും ജീവിത ശൈലീ രോഗ നിര്‍ണ്ണയ സ്‌ക്രീനിംഗും നടന്നു. പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 23 ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ ഉയരം, തൂക്കം, ബി.എം.ഐ, ബി.പി, ജി.ആര്‍.ബി.എസ്, എച്ച്.ബി എന്നിവ പരിശോധിച്ചു. പരിശോധനാ വിവരങ്ങള്‍ ശലഭം പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യും. പദ്ധതി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. നാല് സെഷനുകളായാണ് ക്ലാസ്സുകള്‍ നടന്നത്. ‘ജീവിത നൈപുണ്യം’ എന്ന വിഷയത്തില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി ആര്‍.കെ.എസ്.കെ കൗണ്‍സലര്‍ വി.പി. മുഹമ്മദലി, ‘ലഹരി വിമുക്ത വിദ്യാലയം- കുട്ടികള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ മാനസികാരോഗ്യ പദ്ധതി കൗണ്‍സലര്‍ അഞ്ജു, ‘ആരോഗ്യകരമായ ഭക്ഷണ രീതി’ എന്ന വിഷയത്തില്‍ ബത്തേരി താലൂക്ക് ആശുപത്രി ഡയറ്റീഷ്യന്‍ ഷാക്കിറ, ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന വിഷയത്തില്‍ നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ മൃദുല ദാസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ആരോഗ്യ കേരളം ഡി.പി.എം ഡോ. സമീഹ സെയ്തലവി, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ആര്‍ദ്രം പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശിവ സുബ്രമണ്യന്‍, ഹെഡ് മാസ്റ്റര്‍ ടി. ബാബു, പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി കിഷോര്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍, ഇന്റേണ്‍സ്, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ

ഇൻസ്റ്റഗ്രാമിൽ പ്രായം കള്ളം പറയുന്നവർ സൂക്ഷിക്കുക! എഐ വച്ച് കുടുക്കാൻ മെറ്റ

വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.