കൽപ്പറ്റ : മുണ്ടേരി ടൗണിലെ ചരിത്രസ്മാരകമായ അത്താണിയും അനുബന്ധ നിർമിതികളും സംരക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്ന് സ്കൂൾ വിദ്യാർത്ഥികളുടെ പാദമുദ്ര ശിൽപ്പശാല ആവശ്യപ്പെട്ടു. വൈത്തിരി ബി.ആർ സി നടത്തിയ പ്രാദേശിക ചരിത്ര രചന ശിൽപ്പശാലയാണ് പാദമുദ്ര. വൈത്തിരി ബ്ലോക്കിലെ ഹൈ സ്കൂളുകളിലെ കുട്ടികളാണ് പങ്കാളികൾ . പ്രാദേശിക ചരിത്ര രചനയുടെ രീതിശാസ്ത്രം, പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾക്ക് പ്രജിത്ത്, ശാരിക, ധന്യ എന്നിവർ നേതൃത്വം നൽകി മുണ്ടേരി ടൗൺ സന്ദർശിച്ച് ചുമടുത്താങ്ങിയും ഇരിപ്പിടങ്ങളും വിശദമായി പരിശോധിച്ച് മുണ്ടേരി വയോ കേന്ദ്രം സന്ദർശിച്ച് സ്ഥലത്തെ മുതിർന്ന പൗരന്മാരോട് ചരിത്രാന്വേഷണം നടത്തി. എം നാണു, തങ്കമ്മ, ഖദീജ എന്നിവർ കുട്ടികളോട് സംവദിച്ചു. ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ഷിബു എ.കെ, നിസാർ എന്നിവർ നേതൃത്വം നൽകി.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







