മേപ്പാടി: മേപ്പാടി കാപ്പംകൊല്ലി ജങ്ഷനില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു. മലപ്പുറം എടവണ്ണപ്പാറ ആവണിക്കാട് മൊയ്ദീന്റെ മകന്‍ പി.പി ഇല്യാസ് (20) ആണ് മരിച്ചത്. മേപ്പാടി ഗവ.പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ഇല്യാസ്.

ഇത്തവണ ക്രിസ്മസ് അവധി എത്ര ദിവസം കൂടും? പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ്







