കൽപ്പറ്റ: ഭാരതം സ്വതന്ത്ര റിപബ്ലിക്കായതിൻ്റെ 74-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തിനായി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ അനുസ്മരണാർത്ഥം കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപത സലാമി 2023 പുഷ്പാർച്ചന നടത്തി. കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് മെലിൻ ആൻറണി പുളിക്കിയിൽ അധ്യക്ഷത വഹിച്ചു. തെനേരി യൂണിറ്റ് ഡയറക്ടർ റവ.ഫാ.ജോർജ് ആലുക്ക പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്ത അനുസ്മരണ യോഗത്തിൽ മുൻ രൂപത പ്രസിഡന്റ് അനീഷ് ഓമക്കര മുഖ്യസന്ദേശം നൽകി. കെ.സി.വൈ.എം. മാനന്തവാടി രൂപത ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, തെനേരി യൂണിറ്റ് പ്രസിഡന്റും കൽപ്പറ്റ മേഖല വൈസ് പ്രസിഡൻ്റുമായ ആഷ്ലി കരുമാലിൽ, രൂപത സിൻഡിക്കേറ്റംഗം നയന മുണ്ടക്കാത്തടത്തിൽ എന്നിവർ സംസാരിച്ചു. എസ്.എം.വൈ.എം ഗ്ലോബൽ കൗൺസിലർ ടെസിൻ തോമസ് വയലിൽ, സംസ്ഥാന സെനറ്റ് അംഗവും കല്ലോടി മേഖല പ്രസിഡൻ്റുമായ ലിബിൻ മേപ്പുറത്ത്, രൂപത ആനിമേറ്റർ സിസ്റ്റർ സാലി ആൻസ് സിഎംസി, സിൻഡിക്കേറ്റ് അംഗങ്ങളായ, റിജിൽ പൊൻവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും ഭാരവാഹികളും യുവജനങ്ങളും പങ്കെടുത്തു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ