ഡ്രൈവ് ചെയ്യുന്നത് മഞ്ജു വാര്യർ; ഒപ്പം ഭാവന: ആയിഷയിലെ പാട്ടിന് താളം പിടിച്ച് പ്രിയ താരങ്ങൾ

നടി മഞ്ജു വാര്യരും ഭാവനയും ഒരുമിച്ചുള്ള സൗഹൃദത്തെ കുറിച്ച് പലർക്കും അറിയാവുന്ന കാര്യമാണ്. മഞ്ജുവിന്റെ അടുത്ത സുഹൃത്താണ് ഭാവന. ഭാവനയുടെ ജീവിതത്തിൽ ഒരു വലിയ പ്രശ്നം നേരിട്ടപ്പോൾ അവിടെ ആശ്വാസമായി എത്തിയതും മഞ്ജു വാര്യർ തന്നെയായിരുന്നു. സംഭവത്തിൽ വളരെ ശക്തമായ നിലപാടാണ് മഞ്ജു സ്വീകരിച്ചത്.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഭാവനയും മഞ്ചുവും ഒരുമിച്ച് ഒരു കാറിൽ ഇരിക്കുന്ന വീഡിയോ ആണ് ഇത്. കാറിലിരുന്ന് ആയിഷ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ ഗാനത്തിന് രണ്ടുപേരും മനോഹരമായ ചുവടുവെക്കുകയാണ് ചെയ്യുന്നത്. അതിമനോഹരമായ രീതിയിലുള്ള ഒരു ഇൻസ്റ്റഗ്രാം റീലാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നിരവധി ആളുകൾ ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് . നിരവധി ആളുകളാണ് ഇപ്പോൾ മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്.

ചിലർ വിമർശന കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്. വർഷങ്ങൾക്കു ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ടു നായികമാർ ഒരുമിച്ച് എത്തിയ സന്തോഷമാണ് കൂടുതൽ ആളുകളും കമന്റുകളിലൂടെ പങ്കുവയ്ക്കുന്നത്. രണ്ടുപേരെയും ഒരുമിച്ച് കാണാൻ സാധിച്ചല്ലോ അത് വലിയ സന്തോഷമാണ് എന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. എത്ര മനോഹരമായ രീതിയിലാണ് രണ്ടുപേരും ഇപ്പോഴും നിങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. സിനിമയ്ക്കുള്ളിൽ തന്നെ ഭാവനയ്ക്ക് വലിയൊരു സുഹൃത്ത് വലയുമുണ്ട്.

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.