പനമരം :അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം.പനമരം മുസ്ലിം ലീഗ് കമ്മിറ്റി പിഡബ്ല്യുഡി ഡിപ്പാർട്ട്മെന്റിന് നിവേദനം നൽകി.
ടൗണിൽ ഇപ്പോൾ വരച്ച സീബ്രലൈൻ അശാസ്ത്രീയമായതും , ചില തൽപ്പരകക്ഷികളുടെ സമ്മർദ്ദ പ്രകാരവും, ട്രാഫിക് നിയമം പാലിക്കാതെയുമാണ്. പനമരം ടൗണിലെ പുതിയ ട്രാഫിക് പരിഷ്കരണമായതിനാൽ എത്രയും പെട്ടെന്ന് ഇത് പുന പരിശോധിച്ചു പൊതുജനങ്ങൾക്ക് ഉപകാരപ്രദവും,അപകട സാധ്യത ഇല്ലാത്ത സ്ഥലത്ത് സീബ്ര ലൈനുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം നൽകിയത്.
മുസ്ലീം ലീഗ് കമ്മിറ്റി അംഗങ്ങളായ കെസി. യൂസഫ്, കെ ടി. അഷ്കർ, സൗബാൻ പുനത്തികണ്ടി, സികെ അബു തുടങ്ങിയവർ സംബന്ധിച്ചു.