രണ്ടേനാൽ : എടവക രണ്ടേനാൽ ദീപ്തിഗിരി ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. തോമാശ്ലീഹയുടെയും വി. സെബസ്തിയാനോസിന്റെയും ദൈവ മാതാവായ പരി. കന്യാമറിയത്തിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ. ചാണ്ടി പുനക്കാട്ട് തിരുനാൾ കൊടി ഉയർത്തി. ആരംഭ ദിവസമായ വെള്ളിയാഴ്ച സെന്റ്. ജോസഫ്സ് ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാ. വിപിൻ കളപ്പുരയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയർപ്പണം നടന്നു. തുടർന്ന് സൺഡേ സ്കൂളിന്റെയും വിവിധ ഭക്ത സംഘടനകളുടെയും വാർഷികവും വർണാഭമായ കലാസന്ധ്യയും നടന്നു. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.ഷിൻസി ബിജു വിനെ ആദരിച്ചു.
ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഓസ്‌ട്രേലിയയിലെ മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ. ജോൺ പനന്തോട്ടത്തിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് പൈനിച്ചോട് കവലയിലേക്ക് പ്രദക്ഷിണവും ആശീർവാദവും നടക്കും.
മുഖ്യ തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ നടക്കുന്ന ആഘോഷപൂർവ തിരുനാൾ കുർബാനക്ക് മക്കിയാട് ബെനഡിക്റ്റൻ ധ്യാന കേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. ജെറി പോൾ മഠത്തിപറമ്പിൽ കർമികത്വം വഹിക്കും. കുർബാനക്ക് ശേഷം തിരുനാൾ പ്രദിക്ഷണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും