ബാറ്റിംഗും ബൗളിംഗുമൊന്നും കാണാന്‍ ആളില്ല, എല്ലാവര്‍ക്കും അയാളെ കണ്ടാല്‍ മതി; തുറന്നുപറഞ്ഞ് കിവീസ് താരം

റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായത് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുട ഹോം ഗ്രൗണ്ടായ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമായിരുന്നു. മത്സരത്തലേന്ന് ധോണി ഇന്ത്യന്‍ ടീമിനെ സന്ദര്‍ശിക്കാനെത്തുകയും അത് ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. ഇന്നലെ മത്സരം കാണാനും ധോണിയും ഭാര്യ സാക്ഷിയും എത്തിയിരുന്നു. മത്സരത്തിനിടെ ധോണിയെയും ഭാര്യ സാക്ഷിയെയും സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ കാണിച്ചപ്പോള്‍ വലിയ ആരവമാണ് സ്റ്റേഡിയത്തില്‍ കാണികളില്‍ നിന്നുയര്‍ന്നത്. ധോണി കാണികളെ നോക്കി കൈവീശുകയും ചെയ്തു.

മത്സരശേഷം ന്യൂസിലന്‍ഡ് താരവും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കമന്‍ററി ടീം അംഗവുമായ ജിമ്മി നീഷാമിനോട് റാഞ്ചിയില്‍ ധോണിയ്ക്കുള്ള ആരാധക പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധേയം. സത്യം പറഞ്ഞാല്‍ സ്റ്റേഡിയത്തില്‍ ഇരു ടീമിന്‍റെയും ബാറ്റിംഗോ ബൗളിംഗോ കാണാനൊന്നും ആളില്ലായിരുന്നു. എല്ലാവര്‍ക്കും കാണേണ്ടത് മറ്റൊരാളെയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ അത് ഞാന്‍ ശരിക്കും ആസ്വദിച്ചു. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടുത്തെ കാണികളുടെ പിന്തുണയും സമ്മര്‍ദ്ദവും ഞങ്ങള്‍ക്ക് നല്ല പോലെ അറിയാം-നീഷാം സ്റ്റാര്‍ സ്പോര്‍ട്സിനോട് പറ‍ഞ്ഞു. ധോണിയെ ഉദ്ദേശിച്ചായിരുന്നു നീഷാമിന്‍റെ വാക്കുകള്‍.
ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി നീഷാം ന്യൂസിലന്‍ഡിന്‍റെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് അടുത്തിടെ ഒഴിവായിരുന്നു. നിലവിലെ ന്യൂസിലന്‍ഡ് ടീമിലും ഇല്ലാത്ത നീഷാം കമന്‍ററി പറയാനാണ് എത്തിയിരിക്കുന്നത്. ഏകദിന പരമ്പര തൂത്തുവാരിയെങ്കിലും ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 21 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സടിച്ചപ്പോള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും

ആഭരണ നിര്‍മാണ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്,

വൈദ്യുതി മുടങ്ങും

കണിയാമ്പറ്റ 220 കെ.വി സബ് സ്റ്റേഷന്‍ പരിധിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാട്ടുകുളം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21 ന് രാവിലെ 10 മുതല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടക്കും. പരാതി പരിഹാര പരിപാടിയിലേക്ക് നാളെ (ഒക്ടോബര്‍ 14) മുതല്‍

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്‌ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവ് പ്രവേശനത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലൂടെയാണ് 9, 11 ക്ലാസുകളിലേക്കുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.