മഹാത്മാ ഗാന്ധിയുടെ 75 ആമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ” ഗാന്ധിയൻ ആശയങ്ങളുടെ കാലിക പ്രസക്തിയും ഗാന്ധിയൻ ചരിത്രത്തിന്റെ അപ നിർമിതിയും ” എന്ന വിഷയത്തെ ആസ്പദമാക്കി ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സെമിനാർ നടത്തി. സത്യം പ്രസക്തവും കാലാതീതവുമാണെങ്കിൽ ഗാന്ധിസം അതിജീവിക്കുക തന്നെ ചെയ്യുമെന്നും രാജ്യത്ത് മതേതരത്വം സംരക്ഷിക്കാൻ ഗാന്ധിസത്തിന് മാത്രമെ കഴിയു എന്നും സെമിനാർ അവതരിപ്പിച്ചു കൊണ്ട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് കെ.ഇ. വിനയൻ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പനമരം മണ്ഡലം ഓഫീസ് ഹാളിൽ നടന്ന സെമിനാറിൽ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി. അബ്രഹാം അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പ്രസിഡൻഡ് കമ്മന മോഹനൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ബെന്നി അരിഞ്ചർമല, വാസു അമ്മാനി, ഇ.വി. സജി, സെബാസ്റ്റ്യൻ പി.ജി, സഖറിയ ടി.ജെ, ടി.ഉഷാകുമാരി , വി.രാധാകൃഷ്ണൻ , കെ. സുബ്രഹ്മണ്യൻ, പി കെ.സുകുമാരൻ,ആർ. രാജൻ, റീത്ത സ്റ്റാൻലി, ജി. പ്രമോദ്, ഓമന ടീച്ചർ, കെ ശശികുമാർ , ഉമ്മച്ചൻ നീർവാരം, തുടങ്ങിയവർ സംസാരിച്ചു.