ബത്തേരി: കൊല്ലഗല്‍ – കോഴിക്കോട് ദേശിയ പാതയില്‍ കൊളഗപ്പാറയ്ക്ക് സമീപം നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. അരീക്കോട് കമലാലയം വീട്ടില്‍ റെജിയുടെയും ശ്രുതിയുടെയും മകള്‍ നാലു വയസ്സുകാരി അനിഖ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാല്‍ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനാണ് റെജി

‘കോൺഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല, പാര്‍ട്ടിയാണ് വലുത്’: വി ഡി സതീശൻ
കോൺഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല പാര്‍ട്ടിയാണ് വലുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ഥാനങ്ങള്‍ക്ക് കടിപിടി കൂടാതെ എതിരാളികള്‍ക്ക് ചുട്ട മറുപടി നല്‍കും. 100ൽ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.