വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസ് മരിച്ചു.

ഭുവനേശ്വർ : വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു. മന്ത്രിയെ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ പരിശോധനക്കായി ആകാശമാർഗം ഭുവനേശ്വറിലേക്ക മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

‘കോൺ​ഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല, പാര്‍ട്ടിയാണ് വലുത്’: വി ഡി സതീശൻ

കോൺ​ഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല പാര്‍ട്ടിയാണ് വലുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ഥാനങ്ങള്‍ക്ക് കടിപിടി കൂടാതെ എതിരാളികള്‍ക്ക് ചുട്ട മറുപടി നല്‍കും. 100ൽ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു’; ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്ന് ഡോണൾഡ് ട്രംപ്, സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ

നെടുമ്പാശ്ശേരി;വിമാനത്തിന്‍റെ ശുചിമുറിയില്‍ പ്രഷര്‍പമ്പില്‍ 625ഗ്രാം സ്വര്‍ണം;181 യാത്രക്കാര്‍ നിരീക്ഷണത്തില്‍

നെടുമ്പാശ്ശേരി: വിമാന ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. ഡി ആര്‍ ഐയുടെ പരിശോധനയിലാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. വ്യാപകമായി സംഘം ചേര്‍ന്ന് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസിക്ക് പരസ്യം നൽകുന്നവർക്ക് 15% കമ്മീഷൻ; നൂതനമായ ‘തൊഴിൽ ദാന പദ്ധതിയുമായി’ ഗതാഗത മന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ നൂതനമായ ‘തൊഴിൽ ദാന പദ്ധതിയുമായി’ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആർക്കും കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിക്കാൻ അവസരം നൽകുന്ന ഈ പദ്ധതി ഉടൻ

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞു; ഫയര്‍മാൻ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉള്‍പ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാർ(38),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.