കോഴിക്കോട് കടപ്പുറത്തെ പെട്ടിക്കടകൾ ഇനി ആധുനിക രീതിയിൽ.

കോഴിക്കോട്: കടപ്പുറത്തെ പെട്ടിക്കടകൾക്ക് ഇനി ആധുനിക രൂപം. ബീച്ചിൽ നിലവിൽ ലൈസൻസുള്ള 92 കച്ചവടക്കാർക്ക് ഒരേ രൂപത്തിലുള്ള ആധുനിക പെട്ടിക്കടകൾ നൽകി ഫ്രീഡം സ്ക്വയറിനോട് ചേർന്ന 450ലേറെ മീറ്റർ ഭാഗം പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത് വെണ്ടിങ് സോണാക്കി മാറ്റുന്നതിനുള്ള 4.08 കോടി രൂപ ചെലവുള്ള വിശദ പദ്ധതിരേഖയാണ് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചത്.

ഓരോ പെട്ടിക്കടക്കും ചെലവുവരുന്ന 1.38 ലക്ഷം രൂപ കേരള ബാങ്ക് വഴി വായ്പയായി കച്ചവടക്കാർക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. പലിശ ഇളവുകളോടെയാവും വായ്പ. കച്ചവടക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് പദ്ധതി തയാറാക്കിയത്.ഉന്തുവണ്ടിയുടെ ഉള്ളിൽനിന്ന് കച്ചവടം ചെയ്യാനാവണമെന്നും കടപ്പുറത്തെ ഉപ്പുകാറ്റിൽ തുരുമ്പെടുക്കാത്ത കടകൾ വേണമെന്നുമുള്ള അവരുടെ ആവശ്യം പരിഗണിച്ചതായി ക്ഷേമകാര്യ സ്ഥിരം സമിത അധ്യക്ഷൻ പി. ദിവകാരൻ പറഞ്ഞു.

വെള്ളം നൽകാൻ കോർപറേഷന്റെ ‘തീർഥം’ പദ്ധതിയിൽ കടകളിൽ ശുദ്ധമായ വെള്ളം ഉറപ്പുവരുത്തും. കടകളിൽ സൗരോർജ വിളക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പ്രായോഗികമല്ലെന്ന് കണ്ട് വൈദ്യുതി ലഭ്യമാക്കാനാണ് പദ്ധതി.പാചകം ചെയ്യുന്ന ഭാഗം, കഴുകാനുള്ള ഭാഗം എന്നിവയുള്ള പെട്ടിക്കടയിൽനിന്ന് വെള്ളം മലിന ജല സംസ്കകരണ പ്ലാന്റ് വഴി ശുദ്ധീകരിച്ചാണ് പുറത്തുവിടുക. ഓരോ കടകൾക്കുമുള്ള നമ്പർ കച്ചവടക്കാർക്ക് ഇന്ന നമ്പറിൽ ഇന്ന സാധനങ്ങൾ കിട്ടുമെന്ന രീതിയിൽ മാർക്കറ്റ് ചെയ്യാനാവും.

ബീച്ച് റോഡ് നടപ്പാത കഴിഞ്ഞ് കടപ്പുറത്ത് ആറ് മീറ്റർ വീതിയിൽ ടൈലിട്ട പ്രത്യേക ഭാഗമുണ്ടാക്കി അവിടെയാണ് പെട്ടിക്കടകൾ നിശ്ചിത അകലത്തിൽ സ്ഥാപിക്കുക. ഓരോ ഗ്രൂപ്പായി വെക്കുന്ന കടകൾക്കിടയിലൂടെ ബീച്ചിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാനാവും.ഇതോടെ കടലിനോട് ചേർന്നുള്ള ഭാഗങ്ങൾ മുഴുവൻ സന്ദർശകർക്കുപയോഗിക്കാനാവും. കടലിനോട് ചേർന്നുള്ള പൂഴിയിൽ കച്ചവടം അനുവദിക്കില്ല. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ഡി.പി.ആർ തയാറാക്കിയ ആർക്കിടെക്ചർമാരുടെ കൂട്ടായ്മയായ ഡി.എർത് അവകാശപ്പെട്ടു.

പദ്ധതി നടപ്പാക്കുമ്പോൾ തുറമുഖമടക്കം എല്ലാ വകുപ്പുകളുടെയും അനുമതി ഉറപ്പാക്കണമെന്നും അല്ലെങ്കിൽ കിഡ്സൺ കെട്ടിടം പൊളിക്കാനായി വ്യാപാരികൾക്കുണ്ടാക്കിയ ഷെഡ്ഡ് പോലെ പൊളിച്ചുമാറ്റേണ്ടി വരുമെന്നും എസ്.കെ. അബൂബക്കർ പറഞ്ഞു. 25 കൊല്ലമായുള്ള നഗരത്തിന്റെ ആവശ്യമാണ് യാഥാർഥ്യമാവുന്നതെന്ന് സി.പി. സുലൈമാൻ പറഞ്ഞു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.

മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്

ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും

കെ. കെ അബ്രഹാമിന്റെ വീട്ടു പടിക്കൽ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ സൂചന സത്യാഗ്രഹ സമരം

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ.കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക. ഇരകൾക്ക്

വൈദ്യുതി മുടങ്ങും

കെഎസ്ഇബി വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഒക്ടോബർ 13 തിങ്കളാഴ്ച്‌ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മൈലാടുംകുന്ന്, പുളിഞ്ഞാൽ വെള്ളമുണ്ട റോഡ്, കല്ലോടി കുഴുപ്പിൽ കവല റോഡ്, എട്ടേനാൽ ഒഴുക്കമൂല

മീനങ്ങാടിയിലും ബത്തേരിയിലും യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി

കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും

തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് : പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

തുല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.