ഇന്ത്യയിൽ അടുത്ത കാലങ്ങളിലായി ഡേറ്റിംഗ് ആപ്പുകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഒരു പങ്കാളിയിൽ മാത്രം ഉറച്ചുനിൽക്കുന്ന ഇന്ത്യക്കാർക്കിടയിൽ വലിയ മാറ്റങ്ങൾ നടക്കുന്നുവെന്നാണ് ഡേറ്റിംഗ് ആപ്പുകളുടെ സ്വീകാര്യത ചൂണ്ടിക്കാട്ടുന്നത്. വിവാഹം കഴിഞ്ഞവർക്ക് വേണ്ടിയുള്ള ഗ്ലീഡൻ എന്ന ഡേറ്റിംഗ് ആപ്പിൽ ഇന്ത്യക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായാണ് കണക്കുകൾ പറയുന്നത്.
ഫ്രാൻസിലുള്ള ഈ സൈറ്റ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള 10 ദശലക്ഷം ഉപഭോക്താക്കളിൽ 2 മില്യൺ ആളുകൾ ഇന്ത്യയിൽ നിന്നുള്ളവരാണ്.
2022 സെപ്റ്റംബറിലുള്ളതിനെ അപേക്ഷിച്ച് ഉപഭോതാക്കളുടെ എണ്ണത്തിൽ 11 ശതമാനത്തിൻ്റെ വർദ്ധനവവാണുള്ളത്. ആപ്പിൻ്റെ പുതിയ ഉപഭോക്താക്കളിൽ 66 ശതമാനം പേരും വികസിത രാജ്യങ്ങളിലുള്ളവരാണ്.
ആപ്പിലുള്ളവരിൽ അധികവവും പണക്കരാണ്. അതിൽ പുരുഷന്മാർ 30 വയസിന് മുകളിലുള്ളവരും സ്ത്രീകൾ 26 ന് മുകളിലേക്കുള്ളവരുമാണെന്നും കമ്പനി വെളിപ്പെടുത്തുന്നു.