വെള്ളമുണ്ട ഡബ്ല്യൂ. എം.ഒ ഇംഗ്ലീഷ് അക്കാദമി വിദ്യാർത്ഥികൾ
വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ്റെ തോൽപ്പെട്ടി റേഞ്ചിൽ ജനുവരി 28, 29 തിയ്യതികളിൽ ദ്വിദിന പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്തു. അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ കെ പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് ക്യാംപ് സംഘടിപ്പിച്ചത്. ബിഎഫ്ഒ ദിവ്യ, ഷമീർ കെ ,രാധ, ഭാസ്ക്കരൻ, അരുൺ, രാമചന്ദ്രൻ എന്നിവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. മുനീർ തോൽപ്പെട്ടി പരിസ്ഥിതി ക്ലാസിന് നേതൃത്വം നൽകി.

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്. ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ്







