പനമരം ക്രസന്റ് പബ്ലിക് സ്കൂളിന്റെ മുപ്പത്തി നാലാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
റിയാലിറ്റി ഷോ ഫെയിം തീർത്ഥ സുരേഷ് ഉദ്ഘാടനം ചെയ്തു. ഫാമിലി മീറ്റിൽ ഇന്റർനാഷണൽ ട്രയിനർ റാഷിദ് ഗസാലിയായിരുന്നു മുഖ്യ അതിഥി.
സ്കൂൾ മാഗസിൻ ഫേസ് ലോഞ്ചിങ്, ഗ്രീൻ ആർമി തീം സോങ് പ്രകാശനവും നടന്നു. 3 ദിവസങ്ങളിൽ നടന്ന പരിപാടികളുടെ മാറ്റുകൂട്ടിയത് കുട്ടികളുടെ കലാ പ്രകടനങ്ങളായിരുന്നു. മാനേജ്മെന്റ് പ്രതിനിധികൾ, പി ടി എ, സ്റ്റാഫ് മുൻകാല അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്