പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ 115-ആം വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് ഫെബ്രുവരി 2ന് തുടക്കമാകും. ഫെബ്രുവരി 18 വരെയാണ് തിരുനാൾ നീണ്ടുനിൽക്കുക. 10, 11 ,12 തീയതികളിലാണ് പ്രധാന തിരുനാൾ.
ഫെബ്രുവരി 2 ന് വൈകുന്നേരം 4:30 ന് കൊടിയേറും. പ്രധാന
തിരുന്നാൾ ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് തിരുനാൾ ദിവ്യബലിയും
ലൂർദ് മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും.
ഫെബ്രുവരി 11ന് രാവിലെ 10.30 ന് കോഴിക്കോട് രൂപത അധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമ്മികത്വത്തിൽ തിരുനാൾ ദിവ്യബലി അർപ്പിക്കും. വിവിധ ദിവസങ്ങളിൽ മാനന്തവാടി രൂപത സഹായ മെത്രാൻ അലക്സ് താരാമംഗലം, വരാപ്പുഴ രൂപത വികാരി ജനറൽ മാത്യു കല്ലിങ്കൽ, കണ്ണൂർ രൂപത അധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല, ഇടവക വികാരി ഫാ. അലോഷ്യസ് കുളങ്ങര തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.