അക്ഷര ദീപം സാംസ്കാരിക സമിതി പ്രസിദ്ധീകരിച്ച് ടി കെ മുസ്തഫ വയനാടിന്റെ എഡിറ്റിങ്ങിൽ പുറത്തിറങ്ങുന്ന
‘വയനാടിനെ അറിയാം’
എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ വത്സൻ നെല്ലിക്കോട് നിർവഹിച്ചു.
ചരിത്രവും ചരിത്രാവശിഷ്ഠങ്ങളും മൺ മറഞ്ഞു കിടക്കുന്ന വയനാടൻ മണ്ണിലൂടെയുള്ള സഞ്ചാരമാണ് പ്രസ്തുത പുസ്തകം. ജില്ലയിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളെ കുറിച്ചും ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഇന്ദിര ഗംഗാധരൻ പുസ്തകം ഏറ്റുവാങ്ങി.
ആശ രാജീവ് അധ്യക്ഷയായിരുന്നു.
ടി വിജയൻ, കെ നിർമല,
ടി കെ മുസ്തഫ,അശ്വനി കൃഷ്ണ, മേരിക്കുട്ടി തരിയോട്, ശ്രീലത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്. ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ്







