തിരുനെല്ലി വിത്തുത്സവം-2023 ഫെബ്രുവരി 10 മുതൽ 12 വരെ

കാട്ടിക്കുളം: വയനാട്ടിലെ പരമ്പരാഗത കാർഷിക-ഭക്ഷ്യ വൈവിധ്യത്തിന്റെ ഏറ്റവും വലിയ മേളയായ തിരുനെല്ലി വിത്തുത്സവം ഫെബ്രുവരി പത്തുമുതൽ പന്ത്രണ്ട് വരെ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടത്താൻ തീരുമാനിച്ചിച്ചു.മാനന്തവാടി നിയോജമണ്ഡലം എം.എൽ.എ ഒ.ആർ. കേളു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ രക്ഷാധികാരികളായും,തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ ചെയർമാനായും,തിരുനെല്ലി കർഷക ഉത്പാദക സംഘം സി.ഇ.ഒ രാജേഷ് കൃഷ്ണൻ കൺവീനറായും,പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ജില്ലാ ജൈവ വൈവിധ്യബോർഡ്,കൃഷി വകുപ്പ്,വനം വകുപ്പ്, കുടുംബശ്രീ മിഷൻ,ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റി,കിസ്റ്റോൺ ഫൗണ്ടേഷൻ,താലൂക്ക് ലൈബ്രറി കൗൺസിൽ, തണൽ അഗ്രോ ഇക്കോളജി സെന്റർ, മഹിളസമഖ്യ സൊസൈറ്റി, ഹ്യുംസ് സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, പ്രാദേശിക കാർഷിക സംഘങ്ങൾ,ക്ഷീര സംഘങ്ങൾ, വ്യാപാരി വ്യവസായി സംഘങ്ങൾ, മാനന്തവാടി ബ്ലോക്കിലെ സ്കൂൾ കോളേജ് പ്രതിനിധികൾ, എന്നിവർ ഉൾപ്പെട്ട വിപുലമായ സംഘാടക സമിതി രൂപീകൃതമായി.പതിമൂന്നോളം പവലയിനുകളായി നെല്ല്, ചെറുധാന്യങ്ങൾ, കിഴങ്ങ് വിളകൾ, കുരുമുളക്,കാപ്പി,പച്ചക്കറി,വാഴ എന്നിവയുടെ വൈവിധ്യമാർന്ന നാടൻ വിത്തുകളുടെ പ്രദർശനവും വിപണനവും അതോടെപ്പം നാടൻ ഭക്ഷ്യവിഭവങ്ങളുടെ മേളയും കലാ സാംസ്കാരിക പരിപാടികളും വയനാടിന്റെ കായികാവേശമായ വടംവലിയും തിരുനെല്ലി വിത്തുത്സവത്തിന് മാറ്റ്കൂട്ടും. തിരുനെല്ലി വിത്തുത്സവത്തിന്റെ ലോഗോ രൂപകൽപ്പന മത്സരം സംഘാടക സമിതി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ വിത്തുത്സവത്തിന്റെ മുഖചിഹ്‌നമാവുകയും സമ്മാനം വിത്തുൽസവവേദിയിൽ വെച്ച് നൽകുന്നതുമായിരിക്കുമെന്ന് സംഘടക സമിതി അറിയിച്ചു.ലോഗോ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 9846320974,9947968775 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്. ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ്

വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ; കോപ്പ ഡേല്‍ റേയില്‍ ക്വാർട്ടർ ഫൈനലില്‍

കോപ്പ ഡെല്‍ റേയില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്‌സലോണ ക്വാർട്ടർ ഫൈനലില്‍. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റേസിങ് സാന്റാന്‍ഡറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഫെറാന്‍ ടോറസും ലാമിന്‍ യമാലും വലകുലുക്കി.

വാഹനാപകടം: യുവാവ് മരിച്ചു.

ദേശീയപാത 766-ൽ സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്. മൃതദേഹം സുൽത്താൻ

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു

ജനപ്രതിനിധികളെ ആദരിച്ചു.

മീനങ്ങാടി: യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബിഷപ്പ് ഹൗസ് വാര്‍ഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാര്‍ ഭദ്രാസന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.