ബത്തേരി റോട്ടറിയും നാഷണൽ സർവീസ് സ്കീം മൂലങ്കാവ് യൂണിറ്റും, കാര്യംപാടി എം ഒ എസ് സി മെഡിക്കൽ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത നിർധനരായ രോഗികൾക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്ത വർക്ക് സൗജന്യമായി മരുന്ന് നൽകി. മൂലങ്കാവ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് സീനിയർ അസിസ്റ്റന്റ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് നൂൽപ്പുഴ ഡിവിഷൻ മെമ്പർ അമൽ ജോയ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് കെ സി വർഗീസ്, അബ്ദുൽ മനാഫ്, സണ്ണി വിളക്കുന്നേൽ, എൻഎസ്എസ് പ്രോഗ്രാം ഡയറക്ടർ ശ്രീജ. സി, വാർഡ് മെമ്പർ സണ്ണി തയ്യിൽ എന്നിവർ സംസാരിച്ചു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.