വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു.

വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാർക്കായി ഉല്ലാസയാത്രയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.. അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിലുള്ള മുതിർന്ന പൗരൻ മാർക്ക് വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ – ൻ്റെ (DTPC) കീഴിലുള്ള ടൂറിസം കേന്ദ്രമായ കർളാട് തടാകത്തിലേക്ക് വിനോദ യാത്ര നടത്തി.തടാകത്തിൽ ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയ ശേഷം തടാകക്കരയിൽ ഒത്തുകൂടി അവർ പാട്ടും നൃത്തവുമായി അരങ്ങ് കൊഴിപ്പിച്ചു. പോലീസുദ്യോഗസ്ഥരും കൂടെ ചേർന്ന് പരിപാടികളിൽ പങ്കാളികളായി. ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവമായിരുന്നു പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കൽപ്പറ്റ ASP
ശ്രീ. തപോഷ് ബസുമതാരി IPS പരിപാടി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ.മുരളിധരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ DTPC കർളാട് പ്രോജക്ട് മാനേജർ ശ്രീമതി സുമ ദേവി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിന് ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ ശശിധരൻ KM സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ സുമേഷ് T നന്ദിയും പറഞ്ഞു.മുതിർന്ന പൗരൻമാരുടെ പ്രതിനിധികളായി ശ്രീ. K മുഹമ്മദ് ,ശ്രീമതി ഗിരിജ പി ,ശ്രീ.മൊയ്തീൻ പി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു

വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ; കോപ്പ ഡേല്‍ റേയില്‍ ക്വാർട്ടർ ഫൈനലില്‍

കോപ്പ ഡെല്‍ റേയില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്‌സലോണ ക്വാർട്ടർ ഫൈനലില്‍. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റേസിങ് സാന്റാന്‍ഡറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഫെറാന്‍ ടോറസും ലാമിന്‍ യമാലും വലകുലുക്കി.

വാഹനാപകടം: യുവാവ് മരിച്ചു.

ദേശീയപാത 766-ൽ സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്. മൃതദേഹം സുൽത്താൻ

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു

ജനപ്രതിനിധികളെ ആദരിച്ചു.

മീനങ്ങാടി: യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബിഷപ്പ് ഹൗസ് വാര്‍ഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാര്‍ ഭദ്രാസന

ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.

കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.