കെല്ലൂർഃ കടവത്തൂർ പി.കെ.എം.ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വോളന്റീർസിന്റെ നേതൃത്വത്തിൽ കൊമ്മയാട് പടക്കോട്ടുകുന്ന് പ്രകൃതി ഗ്രാമത്തിൽ ഗോത്ര സ്പർശം പരിപാടി സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.തോമസ് അധ്യക്ഷത വഹിച്ചു.
സിറാജ് വെള്ളമുണ്ട, നൗഫൽ പി.കെ ,ജാബിർ ഇല്ലത്ത്,ജിഷ ടി,അഖില ടി.വി,പ്രിയേഷ്.കെ തുടങ്ങിയവർ സംസാരിച്ചു.
പടക്കോട്ടുകുന്ന് പണിയ കോളനിയിലെ നാല്പതോളം വരുന്ന മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റും സ്റ്റേഷനറി സാധനങ്ങളും വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സൗജന്യമായി വിതരണം ചെയ്തു.
ഗോത്രകലാ വിരുന്നും ശൈലി ക്യാമ്പും ഇതോടൊപ്പം കോളനി നിവാസികൾക്ക് വേണ്ടി സംഘടിപ്പിച്ചു.
കണ്ണൂർ ജില്ലയിലെ കടവത്തൂർ
പി.കെ.എം.എച്ച്.എസ്.എസിലെ അൻപതോളം വരുന്ന എൻ.എസ്.എസ് യൂണിറ്റ് വോളന്റീർസ് ആണ് ഗോത്ര സ്പർശത്തിൽ പങ്കെടുത്തത്.