അമ്പലവയൽ പാടിപറമ്പിലെ തോട്ടത്തിൽ കടുവയുടെ ജഡം കണ്ടെത്തി. കഴുത്തിൽ കുരുക്ക് കുരുങ്ങിയ നിലയിലാണ് ജഡം കണ്ടത്.അതേസമയം അമ്പലവയല്‍ അമ്പുകുത്തി വെളളച്ചാട്ടം പ്രദേശത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍.പാറയുടെ മുകളില്‍ നിന്ന് ചാടിയ കടുവ റോഡ് മുറിച്ചുകടന്ന് റേഷന്‍കടയ്ക്ക് സമീപത്തെ തോട്ടത്തിലേക്ക് പോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അഞ്ചുമണിയോടെയാണ് സംഭവം.വനപാലകര്‍ പരിശോധന നടത്തുന്നു.

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ
കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459







