കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി പ്രതിനിധികള്‍ക്കായി ‘പഞ്ചായത്തീരാജ് മാറുന്ന പ്രവണതകള്‍’ എന്ന വിഷയത്തില്‍ ശില്‍പശാല നടത്തി. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ 73, 74 ഭരണഘടനാ ഭേദഗതി ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയാണ് അധികാര വികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കിയതെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ അനില്‍ അക്കരെ വിഷയാവതരണം നടത്തി. പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നു അദ്ദേഹം പറഞ്ഞു. കെ.കെ. ഏബ്രഹാം, വി.എ. മജീദ്, എച്ച്.ബി. പ്രദീപ്, അഡ്വ.ടി.ജെ. ഐസക്, ഗിരിജ കൃഷ്ണന്‍, കെ.ഇ. വിനയന്‍, പി.പി. ആലി, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, മംഗലശേരി മാധവന്‍, അഡ്വ.പി.ഡി. സജി, എം.ജി. ബിജു, കമ്മന മോഹനന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ഡി.പി. രാജശേഖരന്‍, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, എന്‍.സി. കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, ബിനു തോമസ്, പി. ശോഭനകുമാരി, പി.വി. ജോര്‍ജ്, പി.കെ. അബ്ദുറഹ് മാന്‍, രത്‌നവല്ലി, സജീവന്‍ മടക്കിമല, ഇ.വി. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും