സുൽത്താൻ ബത്തേരി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ആയിരുന്ന ടി.ജെ. ജോസഫ് തേലക്കാടിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി .ഡിസിസി ട്രഷർ എൻ.എം.വിജയൻ ഉദ്ഘാടനം ചെയ്തു. ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു .ഡിസിസി ഭാരവാഹികളായ ഡി.പി.രാജശേഖരൻ, നിസി അഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്ത്, സക്കറിയ മണ്ണിൽ, സതീഷ് പൂതിക്കാട്, സി.എ.ഗോപി, വി.പി.മൊയ്തീൻ, വിജയൻ, ഒറ്റത്തേക്ക്, ടി.എൽ.സാബു, അസീസ് മാടാല, ജിജി അലക്സ് , നൗഫൽ കൈപ്പഞ്ചേരി, ഷമീർ മാണിക്യം, ജോഷി വേങ്ങൂർ എന്നിവർ സംസാരിച്ചു.

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ
കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459







