ഐപിഎല്ലില്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളറുടെ പേര് വെളിപ്പെടുത്തി ക്രിസ് ‌ഗെയ്ല്‍

മുംബൈ: ഐപിഎല്ലില്‍ മാത്രമല്ല ടി20 ക്രിക്കറ്റിലെ തന്നെ യൂണിവേഴ്സല്‍ ബോസാണ് ക്രിസ് ഗെയ്‌ല്‍. ബൗളര്‍മാരുടെ കശാപ്പുകാരനായ ഗെയ്‌ലിന് സ്പിന്നര്‍ ആയാലും പേസര്‍ ആയാലും ഒരുപോലെയാണ്. ഐപിഎല്ലില്‍ വിവിധ ടീമുകളില്‍ കളിച്ചിട്ടുള്ള ഗെയ്‌ലിനെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബൗളര്‍ ആരായിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടാകും. ഐപിഎല്ലില്‍ ഗെയ്‌ലിനെ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ളവര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍ സിംഗുമെല്ലാം ആണ്.

ഇരുവരും അഞ്ച് തവണ വീതം ഗെയ്‌ലിനെ പുറത്താക്കിയിട്ടുണ്ട്. അശ്വിനെതിരെ 10.6 മാത്രമാണ് ഗെയ്‌ലിന്‍റെ ശരാശരി. എന്നാല്‍ ജിയോ സിനിമയുടെ ടോക് ഷോയില്‍ പങ്കെടുക്കവെ ആരാണ് ഐപിഎല്ലില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളറെന്ന ചോദ്യത്തിന് ഹര്‍ഭജനെയോ അശ്വിനെയോ ഒന്നുമല്ല ഗെയ്‌ല്‍ തെരഞ്ഞെടുത്തത്. തന്നെ ഒരിക്കല്‍ പോലും പുറത്താക്കിയിട്ടില്ലാത്ത ഒരു ബൗളറെയാണ് ഗെയ്ല്‍ തെരഞ്ഞെടുത്തത്.
മറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്പ്രീത് ബുമ്രയെ. ഞാന്‍ ഭാജിയെയോ അശ്വിനെയോ തെരഞ്ഞെടുക്കില്ല. ബുമ്രയാണ് എന്നെ ഏറെ ബുദ്ധിമുട്ടിച്ച ബൗളര്‍. കാരണം, അവന്‍റെ യോര്‍ക്കറുകളും സ്ലോ ബോളുകളുമെല്ലാം കളിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ബുമ്ര ആണ് എന്നെ ഏറെ ബുദ്ധിമുട്ടിച്ച ബൗളര്‍-ഗെയ്ല്‍ പറഞ്ഞു. ബുമ്രക്കെതിരെ കളിച്ച 10 ഐപിഎല്‍ മത്സരങ്ങളില്‍ 48 പന്ത് നേരിട്ട ഗെയ്‌ലിന് 37 റണ്‍സെ നേടാനായിട്ടുള്ളു.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്ററാരാണെന്ന ചോദ്യത്തിന് ചര്‍ച്ചയില്‍ പങ്കെടുത്ത അനില്‍ കുംബ്ലെ സുരേഷ് റെയ്നയുടെ പേര് പറഞ്ഞപ്പോള്‍ ഉത്തപ്പ എം എസ് ധോണിയെയും വിരാട് കോലിയെയുമാണ് തെരഞ്ഞെടുത്തത്. പാര്‍ഥിവ് പട്ടേലാകട്ടെ ശിഖര്‍ ധവാനെയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്ററായി തെരഞ്ഞെടുത്തത്. ധവാന്‍റെ സ്ഥിരതയാണ് ഇതിന് കാരണമെന്നും പാര്‍ഥിവ് വിശദീകരിച്ചു.

സ്കോളർഷിപ്പ് പരീക്ഷ പരിശീലനം നൽകി

മാനന്തവാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഉജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ്

ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 രാവിലെ 10.30ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. Facebook Twitter WhatsApp

ആധാർ പുതുക്കലിൽ പുതിയ മാറ്റം; 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം

തിരുവനന്തപുരം : അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതൽ

കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്‌, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ,

കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്‌, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ,

യൂത്ത് കോൺഗ്രസ്‌ മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.