തരുവണഃ വയനാട്
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ
സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കരിയര്‍ കാരവന്‍’ന് വെള്ളമുണ്ട ഡിവിഷനിൽ നൽകിയ സ്വീകരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ജി.എച്ച്.എസ് തരുവണയിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റഫീഖ് മക്കി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ എസ്.കെ രജനി,
പ്രീതി.കെ,മുഹമ്മദലി കെ.എ,സിമിൽ കെ.ബി,ഡോ ബാവ.പി.പാലുകുന്ന്,റഷീദ്.കെ,രതീഷ്.എ,അഷ്‌റഫ്.എം.കെ തുടങ്ങിയവർ സംസാരിച്ചു.
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ വിവിധ വിദ്യാലങ്ങളില്‍ പര്യടനം ക്രമീകരിച്ചു.
കരിയര്‍ ക്ലാസ്സുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, വ്യക്തിത്വ വികസനം, ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവ കാരവനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ഘടിപ്പിച്ച ഡിസ്പ്ലേ സംവിധാനത്തില്‍ ഒരുക്കിയ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് വീഡിയോ പ്രസന്റേഷനും, കരിയര്‍ പ്രദര്‍ശനവും കരിയര്‍ കാരവന്റെ സവിശേഷതയാണ്. ഹൈസ്‌ക്കൂള്‍ – ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലാണ് കരിയര്‍ കാരവന്‍ സന്ദര്‍ശനം നടത്തുന്നത്.
വയനാട്
ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 69 വിദ്യാലയങ്ങളില്‍ ഈ പദ്ധതിയിലൂടെ ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കും പദ്ധതിയിലൂടെ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
വയനാട്
ജില്ലയിലെ സവിശേഷ പരിശീലനം ലഭിച്ച 16 അധ്യാപകരാണ് റിസോഴ്സ് പേഴ്സൺസായി പ്രവർത്തിക്കുന്നത്.
വയനാട് ജില്ലയിലാകെ
ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന അധ്യാപകരായ
ഫിലിപ്പ് സി.ഇ,മുഹമ്മദലി കെ.എ,സിമിൽ കെ.ബി, ഷാജി കെ,ശ്രീജേഷ്.ബി.നായർ,സുലൈമാൻ.ടി,ഡോ ബാവ.പി.പാലുകുന്ന്,മനോജ് ജോൺ,രതീഷ് അയ്യപ്പൻ,അബ്ദുൽ റഷീദ്.കെ,ബിഷർ കെ.സി,സുരേഷ് കെ.കെ,അബ്ദുൽ സമദ് പി.കെ,രജീഷ് എ.വി,ജിനീഷ് മാത്യു,രാജേന്ദ്രൻ എം.കെ എന്നിവർക്ക് വെള്ളമുണ്ട ഡിവിഷന്റെ പ്രത്യേക അംഗീകാരപത്രം ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി കൈമാറി.