കല്‍പറ്റ: നെന്‍മേനി പാടിപറമ്പില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ കേസ് എടുത്ത വനം വകുപ്പിന്റെ നടപടിയില്‍ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു പ്രതിഷേധിച്ചു. ധിക്കാരപരമായ നടപടിയാണിത്. അന്യായമായി കൃഷിക്കാരെ ഉപദ്രപിച്ചാല്‍ ശക്തമായ പ്രക്ഷോഭം അരംഭിക്കും. കേസില്‍ പ്രതിയാക്കപ്പെട്ട സ്ഥലം ഉടമക്ക് എല്ലാ വിധ നിയമ സഹായങ്ങളും സിപിഐ നല്‍കുമെന്നും ഇ ജെ ബാബു അറിയിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക