മില്ലുമുക്ക്: സർക്കാരിന്റെ റിപ്പബ്ലിക് ദിന പദ്ധതിയായ വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 15,16,17 വാർഡ് തല ഉദ്ഘാടനം കണിയാമ്പറ്റ മില്ല്മുക്ക് അങ്ങാടിക്കൂട്ടം ജനകീയ വായന ശാലയുടെ ആഭിമുഖ്യത്തിൽ അങ്ങാടി പരിസരം ശുചിയാക്കിക്കൊണ്ട് പതിനേഴാം വാർഡ് മെമ്പർ കുഞ്ഞായിഷാ നിർവഹിച്ചു. പതിനാറാം വാർഡ് മെമ്പർ ബിന്ദു ബാബു അധ്യക്ഷത വഹിച്ചു.വിവിധ പ്രമുഖന്മാർ ചടങ്ങിൽ പങ്കെടുത്തു.ഹരിത കർമ്മ സേനയുടെ മുഴുവൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തത് വേറിട്ട അനുഭവമായി.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക