കൽപ്പറ്റ: ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് ഈ ബഡ്ജറ്റിൽ വയനാടിനുണ്ടായതെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.സി.അംഗവുമായ പി കെ .ജയലക്ഷ്മി. വയനാട് മെഡിക്കൽ കോളേജ് അടക്കം സർക്കാർ പദ്ധതികൾക്കും കർഷകർക്കും സമ്പൂർണ്ണ അവഗണനയാണ് ബഡ്ജറ്റിലൂടെ നേരിടേണ്ടി വന്നത്. പട്ടികവർഗ്ഗ ക്ഷേമ പദ്ധതികൾക്കുള്ള ബഡ്ജറ്റ് വിഹിതത്തിൽ കാര്യമായ വർദ്ധനവുണ്ടായില്ലന്നും ജയലക്ഷ്മി കുറ്റപ്പെടുത്തി.

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം







