മാനന്തവാടി :- കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന മാനന്തവാടി കമ്മന സ്വദേശി പദ്മശ്രീ ചെറുവയൽ രാമേട്ടനെ വയനാട് ടൂറിസം അസോസിയേഷൻ ആദരിച്ചു. നിരവധി നെൽവിത്തുകളുടെ പ്രചാരകനും, സൂക്ഷിപ്പുകാരനും, സംരക്ഷകനുമാണ് രാമേട്ടൻ. അപൂർവ്വവും, അന്യംനിന്നു പോയതുമായ നെൽവിത്തുകളെ സംരക്ഷിക്കുകയെന്ന ചരിത്ര ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് രാമേട്ടൻ. ഇതിനാണ് അദ്ദേഹത്തെ തേടി പത്മശ്രീ എത്തിയത്. വയനാട് ടൂറിസം അസോസിയേഷന്റെ നേതാക്കൾ കമ്മനയിലുള്ള അദ്ദേഹത്തിന്റെ തറവാട്ടിൽ എത്തിയാണ് ആദരിച്ചത്. ജില്ലാ പ്രസിഡണ്ട് സൈതലവി കെ പി രാമേട്ടനെ പൊന്നാട അണിയിച്ചു. ജില്ലാ ട്രഷറർ സൈഫുള്ള വൈത്തിരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അൻവർ മേപ്പാടി, സുമ പള്ളിപ്രം, മുനീർ കാക്കവയൽ, അബ്ദുറഹ്മാൻ മാനന്തവാടി എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി. സനീഷ് മീനങ്ങാടി, സുരേന്ദ്രൻ മാനന്തവാടി എന്നിവരും പങ്കെടുത്തു .

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം







