കൽപ്പറ്റ: ‘ജീവിതം വർണ്ണാഭമാക്കാം’ എന്ന തലക്കെട്ടിൽ ടീനേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ടീൻ ഇന്ത്യയുടെ കൗമാര സമ്മേളനം ഫെബ്രുവരി 5 ഞായറാഴ്ച നടക്കും. കേരളത്തിലുടനീളം ജില്ല തലങ്ങളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായാണ് വയനാട് ജില്ലാ കൗമാര സമ്മേളനം നടക്കുന്നത്. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന റോഡ് ഷോയിൽ വിദ്യാർത്ഥികളുടെ വർണ്ണപ്പകിട്ടാർന്ന കലാപ്രകടനങ്ങളും നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും. തുടർന്ന് പിണങ്ങോട് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന കൗമാര സമ്മേളനം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സഅദത്തുള്ള ഹുസൈനി ഉദ്ഘാടനം ചെയ്യും.
വൈവിധ്യമാർന്ന കലാപരിപാടികളും ലൈറ്റ് ആന്റ് സൗണ്ട് ഷോയും ഒരുക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ മെമ്പർ ടി മുഹമ്മദ് വേളം, ടീൻ ഇന്ത്യ സംസ്ഥാന കോർഡിനേറ്റർ അബ്ബാസ് കൂട്ടിൽ, ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ പ്രസിഡൻ്റ് ടി.പി യൂനുസ് , ടീൻ ഇന്ത്യാ ജില്ലാ കോർഡിനേറ്റർ ജാബിർ വി , സഈദ ഒ വി, ടീൻ ഇന്ത്യാ സ്റ്റുഡൻ്റ്സ് സ്റ്റേറ്റ് ക്യാപ്റ്റൻ നബ്ഹാൻ, ജില്ലാ ക്യാപ്റ്റൻമാരായ ആദിൽ , ആയിഷ റജ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം







