ലോകേഷ്- വിജയ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു; ‘വിക്രം’ സ്റ്റൈലില്‍ ടൈറ്റില്‍ ടീസര്‍

തന്‍റെ സിനിമകള്‍ പോലെതന്നെ അവയുടെ പബ്ലിസിറ്റി മെറ്റീരിയലുകളും കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്‍റെ കഴിഞ്ഞ ചിത്രം വിക്രം, അതിന്‍റ ടൈറ്റില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ ശ്രദ്ധ പിടിച്ചുപറ്റിയത് പബ്ലിസിറ്റി മെറ്റീരിയലുകളിലെ ഈ വൈവിധ്യം കൊണ്ടുകൂടി ആയിരുന്നു. ഏറെ ശ്രദ്ധേയമായിരുന്നു വിക്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍. ഇപ്പോഴിതാ വിജയ്‍യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും അതേ രീതിയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാണികളില്‍ ആകാംക്ഷ ജനിപ്പിക്കും വിധമുള്ള 2.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലിയോ എന്നാണ് ചിത്രത്തിന്‍റെ പേര്. നായക കഥാപാത്രത്തിന്‍റെ പേരാണ് ഇത് എന്ന തരത്തിലാണ് ടീസറില്‍ ടൈറ്റിലിന്‍റെ അവതരണം. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈന്‍. ഈ ടാഗ്‍ലൈനിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള വീഡിയോയില്‍ ചോക്കലേറ്റും ഒരു വാളും ഒരേ സമയം നിര്‍മ്മിക്കുന്ന നായകനെ കാണാം. ദ്രവ രൂപത്തിലുള്ള ചോക്കലേറ്റില്‍ മുക്കിയാണ് നായക കഥാപാത്രം ഇരുമ്പ് കാച്ചുന്നത്.

ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന പത്ത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാ​ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ദുബായിൽ നിന്ന് പറന്ന വിമാനം യാത്രക്കാരുടെ ല​ഗേജുകൾ മറന്നു; ഡൽഹിയിൽ ആശയകുഴപ്പവും പ്രതിഷേധവും

ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം മുഴുവൻ യാത്രക്കാരുടെയും ല​ഗേജുകൾ മറന്നുപോയത് വിമാനത്താവളത്തിൽ ആശയകുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് 148 യാത്രക്കാരുമായി ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യൻ

പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു; വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും. ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം തുടങ്ങുക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്‌സിനും 140 റൺസിനുമാണ് ഇന്ത്യ

ഓല ഷോറൂമിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധം; മോശം സർവീസിൽ പ്രതിഷേധിച്ച് ഉടമകൾ ഷോറൂം പൂട്ടിപ്പിച്ചു

കൽപ്പറ്റ: മോശം വിൽപ്പനാനന്തര സേവനത്തിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ കൽപ്പറ്റയിലെ ഓല ഇലക്ട്രിക് സ്കൂട്ടർ ഷോറൂം പൂട്ടിപ്പിച്ചു. കൈനാട്ടിയിലുള്ള ഷോറൂമിന് മുന്നിൽ റീത്ത് വെച്ചായിരുന്നു സ്കൂട്ടർ ഉടമകളുടെ പ്രതിഷേധം. സർവീസിനെത്തിച്ച വാഹനങ്ങൾ മാസങ്ങളായി നശിക്കുകയാണെന്നും കമ്പനി

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.

കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23

സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്, 5 ജില്ലകളിൽ മുന്നറിയിപ്പ്; 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത, ഇന്ന് മത്സ്യബന്ധനത്തിന് പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ്

വയോജന കലാമേള

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. കണിയാമ്പറ്റ മുല്ലഹാജി മദ്രസ്സ ഹാളിൽ നടന്ന കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.