1991ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വിധി വന്നു; തടവ് ശിക്ഷയും 15000 രൂപ പിഴയും

ലഖ്നൗ: 32 വർഷം മുമ്പത്തെ കേസിൽ 82കാരനായ റിട്ടയേഡ് റെയിൽവേ ക്ലർക്കിന് ശിക്ഷ വിധിച്ച് സിബിഐ കോടതി. 1991ൽ 100 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും 15000 രൂപ പിഴയും വിധിച്ചത്.

പ്രായാധിക്യം പരി​ഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിയുടെ വാദം ജഡ്ജി അജയ് വിക്രം സിം​ഗ് നിരസിച്ചു. അങ്ങനെ ചെയ്താൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. രാം നാരായണ വർമ്മ എന്ന വ്യക്തിയാണ് പ്രതി. 32 വർഷം മുമ്പ് നടന്ന സംഭവത്തിൽ, രണ്ട് ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്ന് രാം നാരായണ വർമ്മ കോടതിയെ അറിയിച്ചിരുന്നു. അതിനാൽ, ജയിൽ ശിക്ഷ ഒഴിവാക്കണമെന്നും കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ, ചെയ്ത തെറ്റിന് അന്നത്തെ രണ്ട് ദിവസ ജയിൽവാസം അപര്യാപ്തമാണെന്ന് വിലയിരുത്തിയ കോടതി ഒരു വർഷത്തേക്ക് തടവ്ശിക്ഷ വിധിക്കുകയായിരുന്നു. കൈക്കൂലി വാങ്ങിയ തുകയുടെ അളവ്, കുറ്റം ചെയ്ത രീതി, മറ്റ് ഘടകങ്ങൾ എന്നിവ പരി​ഗണിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

നോർത്തേൺ റെയിൽവേയിലെ റിട്ടയേഡ് ലോക്കോ ഡ്രൈവറായ രാം കുമാർ തിവാരിയാണ് 1991ൽ സിബിഐയിൽ കേസ് രജിസ്റ്റർ ചെയ്തത്. പെൻഷൻ കാര്യത്തിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് അദ്ദേഹം പ്രതിയെ സമീപിച്ചത്. സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലിയായി 150 രൂപ പ്രതി ആവശ്യപ്പെട്ടു. പിന്നീടത് 100 ആയി കുറച്ചു. കൈക്കൂലി വാങ്ങുമ്പോഴാണ് പ്രതി രാം നാരായണ വർമ്മയെ സിബിഐ പിടികൂടിയത്. അന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2022 നവംബർ 30നാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്.

കരബാവോ കപ്പ്‌; ആദ്യ പാദ സെമി ഫൈനലിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം

കരബാവോ കപ്പ്‌ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആഴ്സണൽ വിജയം സ്വന്തമാക്കിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെൻഡി

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.