കാസർകോട് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു

കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) കടിച്ചുമുറിച്ചത്.

മദ്യലഹരിയിൽ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയിൽവെച്ച് ഒരു വാനുമായി കൂട്ടിമുട്ടി. അപകടത്തെ തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞു. വിവരമറിഞ്ഞ് എസ്.ഐ.യും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രതി അക്രമാസക്തനാകുകയും എസ്.ഐ.യുടെ ചെവി കടിച്ചുമുറിക്കുകയും ചെയ്തത്.

പരിക്കേറ്റ എസ്‌.ഐ.യെ കാസർകോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയിൽ തുന്നിട്ടതിനുശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിങ് ആന്റ് സർവ്വീസിങ് (വയർമാൻ

അപ്രന്റിസ് നിയമനം

ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് നിയമനം നടത്തുന്നു. സിവിൽ, കെമിക്കൽ, എൺവയോയോൺമെന്റൽ വിഭാഗങ്ങളിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ

അക്രഡിറ്റഡ് ഓവർസിയർ നിയമനം

നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയർ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ സിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ, മൂന്നു വർഷത്തിൽ വർഷത്തിൽ കുറയാത്ത

പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വില; ശൈത്യകാല അവധിക്കാലത്ത് 35 ശതമാനം വർദ്ധനയ്ക്ക് സാധ്യത

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് വിലയിൽ വർദ്ധനയ്ക്ക് സാധ്യത. ശൈത്യകാല അവധി ദിവസങ്ങളിൽ വിമാന ടിക്കറ്റിന് 35 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് യാത്ര വിദ​ഗ്ധർ സൂചിപ്പിക്കുന്നത്. ശൈത്യകാലത്ത് കേരളത്തിലേക്കുള്ള

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.