വിലക്കയറ്റത്തിലേക്ക് തള്ളി നികുതിക്കൊള്ള; പിരിച്ചെടുക്കുന്നത് 3,000 കോടി രൂപയോളം

തിരുവനന്തപുരം∙ ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. ചില മേഖലകളിൽ നികുതി വർധ ഉണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇന്ധന സെസ് അടക്കം ജനങ്ങളെ സാരമായി ബാധിക്കുന്ന വലിയ വർധനയിലേക്ക് കടന്നത് അപ്രതീക്ഷിത നീക്കമായി. കഴിഞ്ഞ 20 വർഷത്തിനിടെ നികുതി പരിഷ്കരണത്തിലൂടെ ഇത്രയും വലിയ വിഭവ സമാഹരണത്തിന് സംസ്ഥാന സർക്കാർ തുനിഞ്ഞിട്ടില്ല. 3,000 കോടി രൂപയ്ക്കടുത്തുള്ള തുകയാണ് നികുതി വർധനയിലൂടെ സർക്കാർ അധികമായി പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ബജറ്റ് സാധാരണക്കാരെ സഹായിക്കുന്നതല്ലെന്ന വിമർശനം സംസ്ഥാന ബജറ്റിലേക്കും നീളുകയാണ്. തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ചത് അടക്കമുള്ള നിർദേശങ്ങളാണ് സാധാരണക്കാരെ ബാധിക്കുന്നതായി കേന്ദ്ര ബജറ്റിൽ ഉണ്ടായിരുന്നതെങ്കിൽ വലിയ നികുതി ഭാരമാണ് സംസ്ഥാന ബജറ്റിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷ പാഴായി.

അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം കണ്ടെത്തുന്നതിനാണ് നികുതി നിർദേശങ്ങളെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തുന്നതോടെ ജനങ്ങളുടെ നിത്യജീവിതത്തിൽ അഭിവാജ്യമായ മിക്ക മേഖലകളിലും വില വർധിക്കും. ഇന്ധന വർധനവിനെ തുടർന്ന് ഇപ്പോൾത്തന്നെ ജനം പൊറുതി മുട്ടുമ്പോഴാണ് സംസ്ഥാനം സെസ് ഏർപ്പെടുത്തുന്നത്. പെട്രോളിനും ഡീസലിനും കിഫ്ബിയിലേക്ക് ഇപ്പോൾ ഒരു രൂപ സെസ് പിരിക്കുന്നുണ്ട്. 10 ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ 10 രൂപ കിഫ്ബിയിലേക്ക് പോകും. ഇതിനു പുറമേയാണ് നിലവിലെ സാമൂഹ്യ സുരക്ഷാ സെസ്.

മദ്യത്തിന് അടുത്തിടെ നികുതി വർധിപ്പിച്ചിരുന്നു. 10 രൂപ മുതൽ 20 രൂപവരെയാണ് വർധിച്ചത്. വിൽപ്പന നികുതി 4% വർധിപ്പിച്ചതോടെയാണ് വില കൂടിയത്. 247 ശതമാനമായിരുന്ന പൊതുവിൽപ്പന നികുതി 251 ശതമാനമായി വർധിച്ചു. ഇതിനു പുറമേയാണ് പുതിയ വർധന. വിലകൂടിയ മദ്യത്തിനാണ് വില വർധിക്കുന്നത്. 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും വില വർധിക്കും.

പുതിയ വാഹനങ്ങൾക്കുള്ള ഒറ്റത്തവണ സെസിലൂടെ വലിയ രീതിയിലുള്ള വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നുണ്ട്. ഭൂമിയുടെ ന്യായവില 20% വര്‍ദ്ധിപ്പിച്ചു. ഇത് അപ്രതീക്ഷിതമായിരുന്നില്ല. കഴിഞ്ഞ ബജറ്റിൽ ഭൂമിയുടെ ന്യായവില 10 ശതമാനമാണ് വർധിപ്പിച്ചത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്ളാറ്റുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുടെ മുദ്രവില 5% ല്‍ നിന്നും 7% ആക്കി. കഴിഞ്ഞ ആറുവർഷത്തിനിടയിൽ ഏറ്റവും ഉയർന്ന അധിക നികുതിയാണ് ജനങ്ങളിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.

ഓരോ സാമ്പത്തിക വർഷവും ചുമത്തിയ അധിക നികുതി: (സാമ്പത്തിക വർഷം, കോടി)

2016-17 – 805 കോടി
2017-18 – 0
2018-19 – 970.40 കോടി
2019-20 – 1785 കോടി
2020-21 – 1103 കോടി
2021-22 – 200 കോടി
2022-23 – 602 കോടി
2023-24 – 2955 കോടി

കേന്ദ്ര സർക്കാരിന്റെ നയങ്ങളും നികുതി വർധനവിനു കാരണമായെന്ന് സർക്കാർ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിലച്ചതും സംസ്ഥാനത്തിനു തിരിച്ചടിയായി. നികുതി വർധനയിലൂടെ വിഭവ സമാഹരണം നടത്തിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാകില്ലെന്ന് അധികൃതർ പറയുന്നു. എന്നാൽ, പിരിച്ചെടുക്കാനുള്ള നികുതി മേഖലകളെക്കുറിച്ചും ഫലപ്രദമായ ചെലവു ചുരുക്കലിനെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല.

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ

ചികിത്സയ്ക്കായി പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡോക്ടര്‍ക്കെതിരായ അക്രമം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സംഘടനകള്‍, കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും

ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ്

തൊഴിൽമേള സംഘടിപ്പിച്ചു.

തവിഞ്ഞാൽ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് വിജ്ഞാന കേരളത്തിന്റെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈജി തോമസ് ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജ ബാബു അധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന

യൂണിവേഴ്സിറ്റി റാങ്കുകൾ തൂത്തുവാരി നീലഗിരി കോളേജ്

താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ.

‘ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോര്‍പറേറ്റുകളുടെ വായ്പകള്‍ കേന്ദ്രം കണ്ണടച്ച് എഴുതിതള്ളുകയാണ്. അര്‍ഹമായ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.